മണ്ണിന്റെ തീരാത്ത ദാഹത്തിന്
വിണ്ണിന്റെ തോരാത്ത മഴ
മണ്ണിന്റെ ദീർഘനിശ്വാസം
മന്നിലാകെ നിറഞ്ഞു
അതറിഞ്ഞതിന്റെ പുളകമാണത്രേ
മരമഴയായ് പൊഴിയുന്നത്
മഴയെ തന്നെ ധ്യാനിച്ചുകൊണ്ടുള്ള
മണ്ണിന്റെ അതിരൂഢപ്രണയം
ചുറ്റുമെത്രയോ കെട്ടിടഭീമന്മാർ
വന്നാലും ഗൗനിക്കാതുള്ള തീവ്രപ്രണയം
ഇടയ്ക്കു വന്നു പൊഴിഞ്ഞു പിരിഞ്ഞുപോയാലും
ആ ഓർമ്മകളെ മാത്രം താലോലിച്ച്
വേരിലൂടെ, ഞരമ്പിലൂടെ ഇലയായ്,
പൂവായ്, മണമായ്, തടിയായ് പടർത്തി
ഒടുക്കം വീണ്ടും മണ്ണിലേക്ക്
ഇന്നലത്തെ രാത്രിമഴയ്ക്ക്
നക്ഷത്രങ്ങൾ കണ്ണുചിമ്മിയതും,
ചന്ദ്രൻ എങ്ങോ ദൂരെപോയ്മറഞ്ഞതും
മണ്ണിന്റെ മോഹം അറിഞ്ഞതുകൊണ്ടാണ്
വിണ്ണിന്റെ തോരാത്ത മഴ
മണ്ണിന്റെ ദീർഘനിശ്വാസം
മന്നിലാകെ നിറഞ്ഞു
അതറിഞ്ഞതിന്റെ പുളകമാണത്രേ
മരമഴയായ് പൊഴിയുന്നത്
മഴയെ തന്നെ ധ്യാനിച്ചുകൊണ്ടുള്ള
മണ്ണിന്റെ അതിരൂഢപ്രണയം
ചുറ്റുമെത്രയോ കെട്ടിടഭീമന്മാർ
വന്നാലും ഗൗനിക്കാതുള്ള തീവ്രപ്രണയം
ഇടയ്ക്കു വന്നു പൊഴിഞ്ഞു പിരിഞ്ഞുപോയാലും
ആ ഓർമ്മകളെ മാത്രം താലോലിച്ച്
വേരിലൂടെ, ഞരമ്പിലൂടെ ഇലയായ്,
പൂവായ്, മണമായ്, തടിയായ് പടർത്തി
ഒടുക്കം വീണ്ടും മണ്ണിലേക്ക്
ഇന്നലത്തെ രാത്രിമഴയ്ക്ക്
നക്ഷത്രങ്ങൾ കണ്ണുചിമ്മിയതും,
ചന്ദ്രൻ എങ്ങോ ദൂരെപോയ്മറഞ്ഞതും
മണ്ണിന്റെ മോഹം അറിഞ്ഞതുകൊണ്ടാണ്
No comments:
Post a Comment